അമേരിക്കയുടെ നേതൃത്വത്തിന് ബദലോ? ചൈനയുടെ നേതൃത്വത്തിൽ പുതിയ രാജ്യാന്തര കൂട്ടായ്മ നിലവിൽ വന്നു

An alternative to American leadership? A new international coalition led by China has emerged.
31, May, 2025
Updated on 31, May, 2025 30

An alternative to American leadership? A new international coalition led by China has emerged.

ഹോങ്കോംഗ്: ചൈനയുടെ നേതൃത്വത്തിൽ പുതിയ രാജ്യാന്തര കൂട്ടായ്മ നിലവിൽ വന്നു. അമേരിക്കൻ .ട്രംപിൻ്റെ തിരിച്ചടി തീരുവ പ്രഖ്യാപനത്തിനു പിന്നാലെയുളള റെചൈനയുടെ ഈ നീക്കം ഏറെ ശ്രദ്ധേയമാണ്. 

അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കാനായാണ് ഈ കൂട്ടായ്മ എന്നാണ് ചൈന വ്യക്തമാക്കിയിട്ടുള്ളത്.പാകിസ്ഥാൻ, ഇന്തോനേഷ്യ 30ലേറെ രാജ്യങ്ങളാണ് കൂട്ടായ്മയിലെ അംഗങ്ങൾ. ഇൻറർനാഷനൽ ഓർഗനൈസേഷൻ ഫോർ മീഡിയേഷൻ എന്ന കൂ ട്ടയ്മയുടെ ആദ്യ കൺവെൻഷൻ ഹോങ്കൂഗിൽ നടന്നു. 50 ഓളം രാജ്യങ്ങളുടെ പ്രതിനിധികളും യു.എൻ ഉൾപ്പെടെ 20 ഓളം ആഗോള സം ഘടനകളും കൺവെൻഷനിൽ പങ്കെടുത്തു.

യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻ്റെ താ റിഫ് യുദ്ധത്തിനിടെ അന്താരാഷ്ട്ര തലത്തിൽ ചൈനയുടെ സ്വാധീനം ശക്തമാകുന്നു എന്ന സൂചനയാണ് പുതിയ കൂട്ടായ്മ നൽകുന്നത്. പര സ്പര ധാരണയുടെയും സമവായത്തിൻ്റെയും മ നോഭാവത്തോടെ ഭിന്നത പരിഹരിക്കണമെന്ന് ചൈന വളരെക്കാലമായി വാദിച്ചുവരുന്നതായി ചൈനീസ് വി ദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. നിങ്ങൾ തോറ്റു, ഞാൻ ജയിച്ചു എന്ന മനോഭാവത്തെ മ റികടക്കാൻ കൂട്ടായ്മ സഹായിക്കും.

അന്താരാഷ്ട്ര തർക്കങ്ങൾക്ക് സൗഹാർദ്ദപരമാ യി പരിഹാരം കണ്ടെത്തുന്നതിനും ആഗോള ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഹോങ്കോങ് ആസ്ഥാനമായ കൂട്ടായ്മ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂട്ടായ്മയുടെ പ്രവർത്തനം ഈ വർഷം അവസാനം തുടങ്ങുമെന്ന് ഹോങ്കോംഗ് നേതാവ് ജോൺ ലീ പറഞ്ഞു.   




Feedback and suggestions